മുതലമട: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായി മുതലമട ജി.എച്ച്.എസ്.എസ്സിൽ നടപ്പിലാക്കിയ 'ഗദ്ദിക 3' സമാപനം മുതലമട പഞ്ചായത്ത് പ്രസിഡന്റ് സി.തിരുച്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.കലാധരൻ അദ്ധ്യക്ഷനായി. ജില്ല വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സലീന ബീവി മുഖ്യാതിഥിയായി. ഡയറ്റ് ലക്ചറർ ആർ.മുരുകദാസ് പദ്ധതി വിശദീകരിച്ചു. എസ്.ഇ.പി കോഓർഡിനേറ്റർ എ.ഫൗമി റിപ്പോർട്ട് അവതരിപ്പിച്ചു. എം.പി.ടി.എ പ്രസിഡന്റ് എ.ഷീജ, സ്റ്റാഫ് സെക്രട്ടറി ആർ.സതീശൻ, പ്രിൻസിപ്പൽ എൻ.എ.ജാഫർ സാദിഖ്, അദ്ധ്യാപിക കദീജ ബീവി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |