SignIn
Kerala Kaumudi Online
Friday, 06 March 2026 8.24 AM IST

വിതരണം ചെയ്തു

Increase Font Size Decrease Font Size Print Page
prasenan
ആലത്തൂർ ബ്ലോക്കിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെ ഹരിത കർമ്മസേനാംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണോദ്ഘാടനം കെ.ഡി.പ്രസേനൻ എം.എൽ.എ നിർവഹിക്കുന്നു.

ആലത്തൂർ: നവകേരളം കർമ്മപദ്ധതി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ആലത്തൂർ ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലെ ഹരിതകർമ്മസേനാംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു. കെ.ഡി.പ്രസേനൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ഹരിത കേരളം മിഷൻ ബ്ലോക്ക് കോഓർഡിനേറ്റർ പി.എ.വീരാസാഹിബ് പദ്ധതി വിശദീകരണം നടത്തി. ആലത്തൂർ താലൂക്ക് ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ.സിന്ധു ക്ലാസ്സെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കണ്ണൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സി.അംബിക, സ്ഥിരം സമിതി അംഗങ്ങളായ കണ്ണൻ, സുനിത ശശീന്ദ്രൻ, ബ്ലോക്ക് അംഗം ലളിത നാരായണൻ, സെക്രട്ടറി ഇ.വി.ഗിരീഷ്, ജി.ഇ.ഒ ബിനേഷ് കുമാർ, തീമാറ്റിക് എക്സ്‌പെർട്ട് എൽസ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, PALAKKAD, MLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.