പാലക്കാട്: ദേശീയ റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി ജെ.സി.ഐ ഇന്ത്യ പാലക്കാട് ഘടകം എം.എ.പ്ലൈ എൻ.ജി.ഒ പാലക്കാട് ട്രാഫിക് പൊലീസിനെ അനുമോദിച്ചു. നിരന്തരം റോഡ് സുരക്ഷ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ച് പൊതുജനശ്രദ്ധ നേടിയ ട്രാഫിക് പൊലീസിന്റെ ക്രിയാത്മകമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ അനുമോദനം. ജെ.സി.ഐ പ്രസിഡന്റ് ഹിതേഷ് ജെയിനിൽ നിന്നും പൊലീസ് സേനയ്ക്കുവേണ്ടി എസ്.എച്ച്.ഒ എം.ഹംസ പൊന്നാടയും ഉപഹാരവും ഏറ്റുവാങ്ങി.
ട്രാഫിക് അഡീഷണൽ എസ്.ഐ ഷാഹുൽ ഹമീദ്.എച്ച് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഫൗണ്ടണ്ടർ നിഖിൽ കൊടിയത്തൂർ, എസ്.ഐ എം.ഹംസ, പ്രസിഡന്റ് ഹിതേഷ് ജെയിൻ, എ.എസ്.ഐ മണികണ്ഠൻ.പി, സ്റ്റേഷൻ റൈറ്റർ സുരേഷ് കുമാർ, ട്രഷറർ ആർ.രഞ്ജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ജെ.സി.ഐ ഇന്ത്യ രാജ്യത്താകമാനം നടത്തുന്ന റോഡ് സേഫ്റ്റി വീക്ക് ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |