കഞ്ചിക്കോട്: കഞ്ചിക്കോട് കാഞ്ചി കാമകോടി പീഠം ശിവക്ഷേത്രത്തിലെ ക്ഷേത്രക്കുള നവീകരണവും തൈപ്പൂയ മഹോത്സവവും വിവിധ പരിപാടികളോടെ നടന്നു. നവീകരിച്ച കുളത്തിന്റെ ഉദ്ഘാടനവും കുളത്തേര് എന്നറിയപ്പെടുന്ന തെപ്പം രഥോത്സവവും എ.പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എം.പത്മിനി അദ്ധ്യഷത വഹിച്ചു. മാനേജിംഗ് ട്രസ്റ്റി രമേഷ് നടരാജൻ മുഖ്യാതിഥിയായി. കാഞ്ചി കാമകോടി പീഠം പ്രതിനിധി സർവശ്രീ ആനന്ദ ഗനപാടികൾ അതിഥികളെ ആദരിച്ചു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ്, സംസ്ഥാന കാർഷിക വികസന ബാങ്ക് ഡയറക്ടർ എസ്. കെ. അനന്തകൃഷ്ണൻ, കഞ്ചിക്കോട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എ.ദുരൈസാമി, പുതുശ്ശേരി പഞ്ചായത്തംഗങ്ങളായ ജോൻസി, എൻ.ഷൺമുഖൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ്, ക്ഷേത്രം ട്രസ്റ്റി എ.ഷഢ ഗോപാലൻ, സുശീൽ കുമാർ എന്നിവർ പങ്കെടുത്തു. തുടർന്ന് കുളത്തേരും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |