പാലക്കാട്: ജില്ലാ പൊലീസും ട്രോമ കെയർ സൊസൈറ്റി പാലക്കാടും സംയുക്തമായി 'കരുതൽ ' ഫസ്റ്റ് എയ്ഡ് ട്രെയിനിംഗ് പ്രോഗ്രാം പ്രൊജക്ടിന് രൂപം നൽകി. ഡി.പി.ഒ അനക്സിൽ നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് സൂപ്രണ്ട് ആർ.വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. എവിടെ റോഡപകടം നടന്നാലും അവിടെ പരിശീലനം ലഭിച്ച ഒരു ട്രോമ കെയർ വോളണ്ടിയറെങ്കിലും ഉണ്ടാവണം എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് എസ്.പി ആർ.വിശ്വനാഥ് പറഞ്ഞു. ട്രോമകെയർ പ്രസിഡന്റ് ടി.എം.ചഷിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി സി. ഡി. ശ്രീനിവാസൻ പദ്ധതി വിശദീകരിച്ചു. കരുതൽ പദ്ധതി ഏറ്റെടുത്ത ജില്ലാ പൊലീസിന് ട്രോമാകെയർ രക്ഷാധികാരികളായ ഡോ.തോമസ് ജോർജ്, ഗണേഷ് കൈലാസ് എന്നിവർ ചേർന്ന് ഉപഹാരം സമർപ്പിച്ചു. മുങ്ങി മരണത്തെ കുറിച്ച് കേരള ഫയർ ആൻഡ് റെസ്ക്യൂ സ്ക്യൂബ ടീമിലെ ട്രെയിനർ കണ്ണദാസ്, ഫസ്റ്റ് എയ്ഡിനെ കുറിച്ച് ഡോ. അമീൻ എന്നിവർ ക്ലാസെടുത്തു. എസ്.സന്ദീപ് മോഡറേറ്ററായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |