ചിറ്റൂർ: എസ്.എൻ.ഡി.പി യോഗം നല്ലേപ്പിള്ളി പാറക്കളം കുടുംബ വാർഷിക പൊതുയോഗം ചിറ്റൂർ യൂണിയൻ സെക്രട്ടറി കെ.ഫൽഗുണൻ ഉദ്ഘാടനം ചെയ്തു. എം.എസ്.ഷൈൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബ യൂണിറ്റ് സെക്രട്ടറി വി.സ്വാമിനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.രാമചന്ദ്രൻ, സി.കേശവൻ, എ.മായപ്പൻ, കെ.അജിത്കുമാർ, കെ.പി.ചന്ദ്രൻ, വിപിൻ ചന്ദ്രൻ, കെ.ചന്ദ്രൻ, എം.വിനോദ് എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി എം.വിനോദ് (പ്രസിഡന്റ്), വി.സ്വാമിനാഥൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |