ചിറ്റൂർ: നിയോജക മണ്ഡലത്തിൽ അനുവദിച്ചിട്ടുള്ള ഒമ്പത് വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷനുകളുടെ ഉദ്ഘാടനം കൊഴിഞ്ഞാമ്പാറ ഇലക്ട്രിക്കൽ സ്റ്റേഷനു സമീപം ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.മുരുകദാസ് നിർവഹിച്ചു. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റ് എം.സതീഷ് അദ്ധ്യക്ഷത വഹിച്ചു.
അണിക്കോട് , ഫെഡറൽ ബാങ്ക് , കൊഴിഞ്ഞാമ്പാറ സബ് സ്റ്റേഷൻ, കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡ്, കോഴിപ്പാറ ചന്തപേട്ട, ചുങ്കം, മേട്ടുപ്പാളയം , ബി.എസ്.എൻ.എൽ , അയ്യപ്പൻകാവ് എന്നിവിടങ്ങളിലെ ചാർജിംഗ് സ്റ്റേഷനുകളാണ് പ്രവർത്തനം ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |