കുഴൽമന്ദം: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ യൂത്ത് കെയറിന്റെ ഭാഗമായി അംഗവൈകല്യമുള്ള കുട്ടിക്ക് ഇലക്ട്രിക് വീൽചെയർ നൽകി. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ കുഴൽമന്ദം അത്താണിപറമ്പ് ചെന്താമരക്ഷന്റെ മകൻ ഏഴാം ക്ലാസ് വിദ്യാർത്ഥി സച്ചിനാണ് ഇലക്ട്രിക് വീൽചെയർ കൈമാറിയത്.
ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമരായ രാഹുൽ മാങ്കൂട്ടത്തിൽ, കെ.എം. ഫെബിൻ, കെ.പി.സി.സി മെമ്പർ സി. പ്രകാശ്, കുഴൽമന്ദം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ.സി ബോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി നാരായണൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പ്രതീഷ് മാധവൻ, കെ.എസ്. യു ജില്ലാ സെക്രട്ടറി. കെ. അജാസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |