ഷോളയൂർ: മഴക്കാലരോഗങ്ങൾ തടയുന്നതിന്റെ ഭാഗമായി ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ കുലുക്കൂറിൽ എലിപ്പനി പ്രതിരോധ ഗുളിക കാമ്പെയിൻ ആരംഭിച്ചു. ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റ് രാമമൂർത്തി ഉദ്ഘാടനം ചെയ്തു. മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി എലികളെ അകറ്റുക, മലിനജലം കെട്ടികിടക്കുന്നത് ഒഴിവാകുക, മൃഗ പരിപാലനത്തിന് ശേഷം കൈകാലുകൾ സോപ്പ് ഉപയോഗിച്ചു ശുദ്ധജലത്തിൽ കഴുകുക തുടങ്ങിയ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിച്ചാൽ രോഗത്തെ ഇല്ലാതാക്കാമെന്ന് കാമ്പെയിനിൽ നിർദേശിച്ചു. വരും ദിവസങ്ങളിൽ ഷോളയൂർ പഞ്ചായത്ത് മുഴുവനും തൊഴിലുറപ്പ് തൊഴിലളികൾക്കും കന്നുകാലി തൊഴുതുള്ളവർക്കും ഗുളിക നൽക്കും. ഷോളയൂർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.കെ.ലാലു ബോധവത്കരണ ക്ലാസെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്.കാളിസ്വാമി, എസ്.രവി, വിഘ്നേഷ്, രാജ്കമൽ, ഗായത്രി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |