കൊല്ലങ്കോട്: എസ്.എൻ.ഡി.പി യോഗം എലവഞ്ചേരി ശാഖ വനിതാസംഘം വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി. യോഗം യൂണിയൻ സെക്രട്ടറി എ.എൻ അനുരാഗ് ഉദ്ഘാടനം ചെയ്തു. മായ ഗിരിധരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ആർ. അരവിന്ദാക്ഷൻ, വൈസ് പ്രസിഡന്റ് കെ.സി മുരളീധരൻ, വനിതാസംഘം യൂണിയൻ സെക്രട്ടറി സ്മിത പ്രദീപ്, ശാഖാ സെക്രട്ടറി കെ. അനന്ത കൃഷ്ണൻ, എം. ബാലകൃഷ്ണൻ, അമൃത മുരളി, ആർ. സ്വാമിനാഥൻ, ലീല എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |