ഒറ്റപ്പാലം: ജില്ലാ സ്കൂൾ കലോത്സവ ലോഗോ പ്രകാശനം നഗരസഭാദ്ധ്യക്ഷ കെ.ജാനകി ദേവി നിർവഹിച്ചു. ഉപാദ്ധ്യക്ഷൻ കെ.രാജേഷ് അദ്ധ്യക്ഷനായി. പബ്ലിസിറ്റി ചെയർമാൻ നുഷി നൈസാം ഏറ്റുവാങ്ങി. ചിറ്റിലഞ്ചേരി പി.കെ.എം യു.പി.എസ് അദ്ധ്യാപകൻ പി.പി.മുഹമ്മദ് കോയയാണ് ലോഗോ രൂപകല്പന ചെയ്തത്.
ഈ മാസം 28, 29, 30, ഡിസംബർ ഒന്ന് തീയ്യതികളിലായി ഒറ്റപ്പാലം എൻ.എസ്.എസ് കെ.പി.ടി വി.എച്ച്.എസ്.എസിലും എൽ.എസ്.എൻ ജി.എച്ച്.എസ്.എസിലുമായാണ് കലോത്സവം അരങ്ങേറുക. വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി.മനോജ്കുമാർ, നോഡൽ ഓഫീസർ പി.തങ്കപ്പൻ എന്നിവർ കലാമേള മുന്നൊരുക്കം വിശദീകരിച്ചു.
കൗൺസിലർമാരായ ആതിര, ഫൗസിയ ഹനീഫ, രാധ, ആമിന സമീർ, ജയരാജ്, ഗോപൻ, പബ്ലിസിറ്റി കൺവീനർ എം.ടി.സൈനുൽ ആബിദീൻ, അദ്ധ്യാപക സംഘടനാ പ്രതിനിധികളായ എം.ആർ.മഹേഷ്കുമാർ, ഹമീദ് കൊമ്പത്ത്, എ.ജെ.ശ്രീനി, ഷാജി എസ്.തെക്കേതിൽ, കെ.ഷാനവാസ്, പി.എസ്.ജവഹർ, ഹയർ സെക്കന്ററി പ്രതിനിധി ജയകുമാർ, പ്രധാനാദ്ധ്യാപികമാരായ രാധിക ബാലചന്ദ്രൻ, സി.ചൈതന്യ,
പ്രിൻസിപ്പൽമാരായ സി.സുധീര, ആർ.രാജീവ്, കെ.പ്രഭാകരൻ, എം.വിജയരാഘവൻ, സിദ്ദീഖ് പാറോക്കോട്, പി.എം.അഷ്റഫ്, കെ.നൗഫൽ, ഗിരീഷ്, നാസർ തേളത്ത് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |