ആലത്തൂർ: ഊർജ്ജ സംരക്ഷണ വാരാഘോഷത്തോട് അനുബന്ധിച്ച് എനർജി മാനേജ്മന്റ് സെന്റർ കേരള സെന്റ് ഫോർ എൻവിയോൺമെന്റ് ആൻഡ് ഡെവലപ്പ്മെന്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഗംഗോത്രി ട്രസ്റ്റിന്റെ സഹകരണത്തോടെ ഊർജ്ജകിരൺ ബോധവത്കരണ റാലിയും ഒപ്പ് ശേഖരണവും നടത്തി. കെ.ഡി. പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി അദ്ധ്യക്ഷത വഹിച്ചു. ആലത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രൻ പരുവക്കൽ ആശംസ നേർന്നു. ഗംഗോത്രി ട്രസ്റ്റ് സെക്രട്ടറി പി.യു. രാമാനന്ദ് സ്വാഗതവും കെ.വി. പദ്മകുമാർ നന്ദിയും രേഖപ്പെടുത്തി. റാലി ആലത്തൂർ മിനി സിവിൽ സ്റ്റേഷനിൽ നിന്ന് തുടങ്ങി ആലത്തൂർ ദേശീയ മൈതാനത്തിൽ അവസാനിച്ചു. ശേഷം 100 ഓളം പേർക്ക് എൽ.ഇ.ഡി ബൾസുകൾ സൗജന്യമായി വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |