SignIn
Kerala Kaumudi Online
Friday, 29 March 2024 5.35 PM IST

വലിച്ചെറിയൽ മുക്ത കേരളം

waste

പാലക്കാട്: പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയരുത് എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് നവകേരളം മിഷന്റെ ഭാഗമായി നടപ്പാക്കുന്ന വലിച്ചെറിയൽ മുക്ത കേരളം പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പൂക്കോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് പി.ജയശ്രീ നിർവഹിച്ചു. പൂക്കോട്ടുകാവിൽ നടന്ന പരിപാടിയുടെ ഭാഗമായി കല്ലുവഴി മേക്കാംകാവ് പരിസരം വൃത്തിയാക്കി. ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച പ്ലാസ്റ്റിക്കുകൾ ബെയ്ലിംഗ് യൂണിറ്റിൽ കൊണ്ടുപോയി തരം തിരിക്കുകയാണ് ചെയ്യുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
വലിച്ചെറിയൽ മുക്തകേരളം പരിപാടിയോടൊപ്പം തന്നെ ഹരിതം 2022 എന്ന പേരിൽ ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ശുചിത്വ കാമ്പെയിനും നടക്കുന്നുണ്ട്. ശുചിത്വ അവബോധം സൃഷ്ടിക്കുന്നതിനോടൊപ്പം പരിസ്ഥിതി സൗഹാർദ അന്തരീക്ഷം ഒരുക്കുകയാണ് കാമ്പെയിന്റെ ലക്ഷ്യം. മാലിന്യമുക്ത പഞ്ചായത്തായി പൂക്കോട്ടുകാവിനെ മാറ്റുകയും ശുചിത്വ ബോധമുള്ള തലമുറയെ സൃഷ്ടിക്കുന്നതിനും കാമ്പെയിനിലൂടെ ഉദ്ദേശിക്കുന്നു.

പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരിശങ്കർ മുന്നൂർക്കോട് അദ്ധ്യക്ഷനായി. ജനപ്രതിനിധികളും ആരോഗ്യവകുപ്പ്, പഞ്ചായത്ത് ഉദ്യോഗസ്ഥരും ഹരിതസേന, ഐ.ആർ.ടി.സി ഉദ്യോഗസ്ഥർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.