പന്തളം : കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. കാറിൽ സഞ്ചരിച്ചിരുന്ന കോട്ടയം മെഡിക്കൽ കോളേജിലെ ഡന്റൽ വിഭാഗം മേധാവി തിരുവനന്തപുരം ശ്രീകാര്യം മുണ്ടൻ പറമ്പത്ത് വീട്ടിൽ ഡോ. റസീന ബീവി (58), ഡ്രൈവർ തിരുവനന്തപുരം മാതാപുരം പുതുവൽ ഹൗസിൽ സജീർ ( 33) എന്നിവർക്കാണ് പരിക്കേറ്റത്. പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ എം.സി റോഡിൽ കുളനട പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം . തിരുവനന്തപുരത്ത് നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച മാരുതി കാറും, കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന പിക്ക് അപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ വീണ ഓയിൽ അഗ്‌നി രക്ഷാസേന കഴുകി റോഡ് ഗതാഗതയോഗ്യമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |