SignIn
Kerala Kaumudi Online
Saturday, 27 April 2024 8.54 AM IST

പത്തനംതിട്ടയിൽ കൗൺസിൽ യോഗത്തിൽ എതിർപ്പ്, തൊഴിൽ നികുതിക്കെതിരെ ഭരണപ്രതിപക്ഷ അംഗങ്ങൾ

local
വ്യാപാരികളെ ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് കൗൺസിൽ ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോയ യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധ പ്രകടനം നടത്തിയപ്പോൾ

പത്തനംതിട്ട : വർദ്ധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കണമെന്ന് നഗരസഭാ കൗൺസിലിൽ ഭരണപ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടത് യു.ഡി.എഫ് അംഗങ്ങളുടെ ഇറങ്ങിപ്പോക്കിൽ കലാശിച്ചു. ഭരണസമിതി അംഗമായ ആർ.സാബു തൊഴിൽ നികുതിക്കെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് വ്യാപാരികളെ ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ചത്. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ജാസിംകുട്ടിയും വിവിധ വിഷയങ്ങൾക്കൊപ്പം തൊഴിൽ നികുതി ഉന്നയിച്ചിരുന്നു. നൂറ് ശതമാനം വരെയാണ് തൊഴിൽ നികുതി വർദ്ധിപ്പിച്ചിരിക്കുന്നതെന്നും ഇത് പിൻവലിക്കണമെന്നും സാബു ആവശ്യപ്പെട്ടപ്പോൾ കുത്തനെയുള്ള വർദ്ധനവ് കച്ചവടക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് യു.ഡി.എഫിലെ അഡ്വ.എ.സുരേഷ് കുമാർ, അഡ്വ.റോഷൻ നായർ എന്നിവരും വാദിച്ചു. മറുപടി പ്രസംഗത്തിൽ മുനിസിപ്പൽ നിയമം മാറ്റാൻ നഗരസഭാ കൗൺസിലിന് അധികാരമില്ലെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചതോടെ അതൃപ്തി പ്രകടിപ്പിച്ച് യു.ഡി.എഫ് അംഗങ്ങൾ കൗൺസിൽ ബഹിഷ്‌കരിച്ച് ഭരണ സമിതിക്കെതിരെ മുദ്രാവാക്യം വിളിച്ച് നഗരത്തിലേക്ക് പ്രകടനം നടത്തി.

പ്രതിഷേധിച്ച് യു.ഡി.എഫ് പ്രകടനം

നഗരസഭ പ്രദേശത്ത് കച്ചവടക്കാർക്ക് ഏർപ്പെടുത്തിയ അശാസ്ത്രീയമായ തൊഴിൽ നികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കൗൺസിലിൽ ബഹളവും ബഹിഷ്‌കരണത്തിന് ശേഷം പ്രതിഷേധ യോഗവും നടത്തി. യോഗം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പാർലമെന്ററി പാർട്ടി ലീഡർ കെ.ജാസിംകുട്ടി അദ്ധ്യക്ഷതവഹിച്ചു.

അഡ്വ.റോഷൻ നായർ , എം.സി.ഷെരീഫ്, സിന്ധു അനിൽ, റോസ്ലിൻ സന്തോഷ്, സി.കെ. അർജുനൻ , അംബികാവേണു , ആൻസി തോമസ്, ആനി സജി, അഖിൽ അഴൂർ, മേഴ്‌സി വർഗീസ്, ഷീനാ രാജേഷ് എന്നിവർ സംസാരിച്ചു.

എസ്.ഡി.പി.ഐ അംഗങ്ങളായ എസ്.ഷമീർ , എസ്.ഷൈലജ , ഷീലാ സത്താർ എന്നിവരും കൗൺസിൽ ബഹിഷ്‌കരിച്ചു.

യു.ഡി.എഫ്, എസ്.ഡി.പി.ഐ അംഗങ്ങൾ ഇറങ്ങിപ്പോയി

"മുനിസിപ്പൽ നിയമവും ചട്ടവും മാറ്റാൻ നഗരസഭാ കൗൺസിലിന് അധികാരമില്ല. 2005 മുതൽ നികുതിയിൽ മാറ്റം ഉണ്ടായിട്ടില്ല. നിശ്ചയിച്ച നികുതി നടപ്പാക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തിട്ടുള്ളത്. വ്യാപാരികൾക്ക് ആവശ്യമെങ്കിൽ റിവിഷൻ പെറ്റീഷൻ ഫയൽ ചെയ്യാം. ഫിനാൻസ് കമ്മിറ്റിയിൽ അപ്പീൽ നൽകാം.

അഡ്വ.ടി.സക്കീർ ഹുസൈൻ

(നഗരസഭ ചെയർമാൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.