റാന്നി - പെരുനാട് : മുക്കം- മാടമൺ റോഡിൽ തെരുവുനായ ശല്യം രൂക്ഷം. വിദ്യാർത്ഥികൾ ഉൾപ്പടെ ദിവസവും നിരവധിപേർ നടന്നുപോകുന്ന വഴിയാണിത്. തെരുവുനായ്ക്കൾ പലപ്പോഴും ആളുകൾക്ക് നേരെ പാഞ്ഞടുക്കാറുണ്ട്. കഴിഞ്ഞ ദിവസം സ്കൂളിൽനിന്ന് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിക്ക് നേരെ തെരുവുനായ പാഞ്ഞടുത്തു. വിദ്യാർത്ഥി സമീപത്തുള്ള വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. വീടുകളുടെ സമീപത്തു സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങൾ, ചെരുപ്പുകൾ, ചെടി ച്ചട്ടികൾ എന്നിവ നായ്ക്കൾ നശിപ്പിക്കുന്നുണ്ട്. പെരുനാട് പഞ്ചായത്തിൽ മാസങ്ങൾക്കു മുമ്പ് വിദ്യാർത്ഥി തെരുവുനായയുടെ കടിയേറ്റ് മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |