കടമ്പനാട് : കടമ്പനാട് വടക്ക് സഹകരണബാങ്കിന് സമീപം ഇന്നലെ പുലർച്ചെ ഒന്നരയോടെ കാർ മതിലിൽ ഇടിച്ച് പൂജാരിക്ക് പരിക്ക്. അടൂർ - ചവറ റോഡിൽ കല്ലുകുഴി ജംഗ്ഷനിലായിരുന്നു അപകടം ഉണ്ടായത്. പറക്കോട് ശ്രീഭദ്ര ദേവി അമ്മൻകോവിൽ ക്ഷേത്രത്തിലെ പൂജാരി ശ്രീകുമാറാണ് അപകടത്തിൽപ്പെട്ടത്. മൂക്കിനും പല്ലിനും പരിക്കേറ്റു. ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഹൈവേ പൊലീസിന്റെ സഹായത്തോടെ നാട്ടുകാർ ചേർന്ന് അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |