പത്തനംതിട്ട : ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാർഷിക സംഘടന ലോക വ്യാപകമായി നടത്തുന്ന കാർഷിക സെൻസസിന്റെ ജില്ലയിലെ ഒന്നാംഘട്ട വിവരശേഖരണത്തിനായി എത്തുന്ന എന്യൂമറേറ്റർമാർക്ക് കൈവശഭൂമി സംബന്ധിച്ച യഥാർത്ഥ വിവരങ്ങൾ നൽകി സഹകരിക്കണമെന്ന് സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി ആർ ജ്യോതിലക്ഷ്മി അഭ്യർത്ഥിച്ചു. വിവിധ താലൂക്കുകളിൽ നിലവിലുളള എന്യൂമറേറ്റർമാരുടെ ഒഴിവിലേക്ക് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുളളവർക്ക് 20ന് അകം അപേക്ഷിക്കാം. കോഴഞ്ചേരി 0468 - 2998214, അടൂർ 04734 291760, തിരുവല്ല 0469 2998910, മല്ലപ്പളളി 0469 2998024, റാന്നി 04735 299450.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |