തിരുവല്ല : നവീന ആശയങ്ങളുമായി സമഗ്ര ശിക്ഷാകേരള തിരുവല്ല ബി.ആർ.സിയിൽ കുട്ടികൾക്കായി ശാസ്ത്രപഥം ദ്വിദിന പരിശീലനകളരി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മായാഅനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടർ രേണുകാഭായ് എം.എസ് അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ.ഇ.ടി ഡയറക്ടർ ബി.അബുരാജ് മുഖ്യപ്രഭാഷണം നടത്തി. ഡോ.റെജി ജേക്കബ് തോമസ് കുട്ടികളുടെ നവീനാശയങ്ങളുടെ അവതരണങ്ങൾ വിലയിരുത്തി. മുൻ ഡയറ്റ് പ്രിൻസിപ്പൽ ഡോ.ആർ.വിജയമോഹനൻ, ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ.ലെജു പി.തോമസ്, എ.ഇ.ഒ മിനികുമാരി വി.കെ,ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ റോയ് ടി.മാത്യു, ദീപു.കെ എന്നിവർ സംസാരിച്ചു. വർഗീസ് മാത്യു, ഡോ.അഞ്ജു .കെ, ഗ്ലോറി ജോസഫ് എന്നിവർ ക്ലാസ് നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |