പത്തനംതിട്ട : സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി ജില്ലയ്ക്ക് 9,44,04,600 രൂപ അനുവദിച്ചെന്നും തുകയുടെ വിതരണം തുടങ്ങിയെന്നും ജോയിന്റ് രജിസ്ട്രാർ ജനറൽ അറിയിച്ചു. 2022 ഡിസംബർ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി 9,43,77,400 രൂപയും 2022 സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ മസ്റ്ററിംഗ് അരിയർ തുകയായ 27,200 രൂപയും ചേർത്ത് ആകെ 9,44,04,600 രൂപയാണ് ജില്ലയ്ക്ക് ലഭിച്ചത്.
2022 ഡിസംബർ മാസത്തെ പെൻഷൻ ഇനത്തിൽ അഗ്രികൾച്ചറൽ ലേബർ പെൻഷൻ 92,83,800 രൂപയും ഓൾഡ് ഏജ് പെൻഷൻ 5,76,15,600 രൂപയും ഡിസെബിലിറ്റി പെൻഷൻ 81,94,200 രൂപയും അൺമാരീഡ് വുമൺ പെൻഷൻ 9,20,600 രൂപയും വിധവ പെൻഷൻ 1,83,63,200 രൂപയും ഉൾപ്പെടെ ആകെ 9,43,77,400 രൂപ ലഭിച്ചു. 2022 സെപ്തംബർ മാസത്തെ കുടിശിക ഇനത്തിൽ അഗ്രികൾച്ചറൽ ലേബർ പെൻഷൻ 4,800 രൂപയും ഓൾഡ് ഏജ് പെൻഷൻ 9,600 രൂപയും ഡിസെബിലിറ്റി പെൻഷൻ 3,200 രൂപയും വിധവ പെൻഷൻ 3,200 രൂപയും ഉൾപ്പെടെ ആകെ 20,800 രൂപ ലഭിച്ചു. 2022 ഒക്ടോബർ മാസത്തെ കുടിശിക ഇനത്തിൽ അഗ്രികൾച്ചറൽ ലേബർ പെൻഷൻ 3,200 രൂപയും വിധവ പെൻഷൻ 1,600 രൂപയും ഉൾപ്പെടെ ആകെ 4,800 രൂപ ലഭിച്ചു. 2022 നവംബർ മാസത്തെ കുടിശിക ഇനത്തിൽ വിധവ പെൻഷൻ 1,600 രൂപ ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |