കൊച്ചി: 'ഓണത്തിന് 500 ഏത്തക്കുല' എന്ന ലക്ഷ്യത്തോടെ വെണ്ണല സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഏത്തവാഴക്കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. ബാങ്കിന്റെ ആലിൻചുവട്ടിലുള്ള ജൈവ പച്ചക്കറിച്ചന്തയിലൂടെയാണ് വില്പന. കിലോയ്ക്ക് 65 രൂപയാണ്. വിളവെടുപ്പ് ഉദ്ഘാടനം ബാങ്ക് പ്രസിഡെന്റ് അഡ്വ.എ.എൻ. സന്തോഷ് നിർവഹിച്ചു. ഭരണ സമിതി അംഗം എസ്. മോഹൻദാസ് അദ്ധ്യക്ഷനായി.
കെ.ജി.സുരേന്ദ്രൻ, വിനീത സക്‌സേന, അസി.സെക്രട്ടറി എം.ടി. മിനി, ദീപ ഡി.ബി, എ.ജി. രാജേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |