പത്തനംതിട്ട : സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബി.പി.എൽ വിഭാഗത്തിൽപ്പെട്ട വൃദ്ധർക്കായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണയിക്കുന്ന ഗ്ലൂക്കോമീറ്റർ സൗജന്യമായി വിതരണം ചെയ്യുന്ന വയോമധുരം പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട നഗരസഭാ കൗൺസിലർ സിന്ധു അനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ ജെ.ഷംലാബീഗം, വയലത്തല വൃദ്ധ മന്ദിരം സൂപ്രണ്ട് എസ്.ജയൻ, വയോമിത്രം കോ-ഓർഡിനേറ്റർ പ്രേമ ദിവാകരൻ, എം.ടി.സന്തോഷ് , എസ്.യു.ചിത്ര, നിറ്റിൻ സക്കറിയ, ഡോ.വിനു സുഗതൻ, ജൂനിയർ സൂപ്രണ്ട് എം.എസ്.ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |