മല്ലപ്പള്ളി : പട്ടികജാതി വികസന വകുപ്പിന്റെ കീഴ് വായ്പ്പൂര് പ്രീമെട്രിക് ഹോസ്റ്റലിൽ പ്രവേശനം തുടങ്ങി. അഞ്ച് മുതൽ 10 വരെയുള്ള ക്ലാസുകളിലേക്ക് പട്ടികജാതി വിഭാഗം വിദ്യാർത്ഥിനികൾക്ക് അപേക്ഷിക്കാം. കീഴ് വായ്പൂര് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഭാഗമായാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. ആധുനിക അടിസ്ഥാന സൗകര്യങ്ങളോട് കൂടിയ ഹോസ്റ്റലിൽ കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി എല്ലാ വിഷയങ്ങൾക്കും പ്രത്യേക അദ്ധ്യാപകരുടെ സേവനം ഉണ്ട്. ട്യൂഷൻ, ലൈബ്രറി രാത്രികാല പഠനത്തിനും സംരക്ഷണത്തിനുമായി റസിഡന്റ് ട്യൂട്ടറുടെ സാന്നിദ്ധ്യം, ശാരീരികആരോഗ്യ സംരക്ഷണത്തിനുള്ള കായിക ഉപകരണങ്ങളും മാനസിക ആരോഗ്യ സംരക്ഷണത്തിനുള്ള കൗൺസിലിംഗും ലഭിക്കുന്നതാണ്. മെനു അനുസൃതമായ സമീകൃത ആഹാരം, സ്‌കൂൾഹോസ്റ്റൽ യൂണിഫോമുകൾ, യോഗ പരിശീലനം, കൃത്യമായ ഇടവേളകളിൽ വൈദ്യ പരിശോധന എന്നിവ ലഭിക്കുന്നതാണ്. പോക്കറ്റ് മണി, സ്റ്റേഷനറി സാധനങ്ങൾ, യാത്രക്കൂലി മുതലായവക്ക് മാസം തോറും നിശ്ചിത തുക അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് മല്ലപ്പള്ളി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 8547630039. ഇമെയിൽ scdomallappelly@gmail.com.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |