പന്തളം: വിളക്കിത്തല നായർ സമാജം പന്തളം തോന്നല്ലൂർ ശാഖാ വാർഷിക സമ്മേളനവും വനിതാ സമാജം സമ്മേളനവും നടന്നു. വനിതാ സമ്മേളനം വനിതാ സമാജം സംസ്ഥാന പ്രസിഡന്റ് ഇന്ദിരാ രവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മായാ ബാലചന്ദ്രൻ പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികൾ സിനിമ കലാ സംവിധായകൻ രാജീവ് കോവിലകം ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി ബിജുകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോ ഓർഡിനേറ്റർ പി.കെ.മുരളി മുഖ്യപ്രഭാഷണം നടത്തി. എൻ.ശിവരാമൻ, എസ്.രാമകൃഷ്ണൻ, പള്ളിക്കൽ മുരളി, വിമലാശശി, കെ.ജി ജനാർദ്ദനൻ, വത്സല, ജയലക്ഷ്മി അനിൽകുമാർ, സദാശിവൻ, മായ അനിൽ, എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |