പത്തനംതിട്ട : കേരള എൻ ജി ഒ യൂണിയൻ വജ്രജൂബിലി സമ്മേളന പതാകദിനം ഇന്ന്. യൂണിയൻ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ ഏരിയ കേന്ദ്രത്തിലും ഏരിയ പ്രസിഡന്റുമാർ പതാക ഉയർത്തും. വൈകിട്ട് പത്തനംതിട്ടയിൽ സമ്മേളന പ്രചാരണാർത്ഥം വിളംബരജാഥ നടത്തും. വിളംബരജാഥയുടെ സമാപനത്തോടനുബന്ധിച്ച് പത്തനംതിട്ട ടൗൺ ഹാളിൽ നടത്തുന്ന സാംസ്‌കാരിക സദസിൽ കലാ സംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. നവകേരളം,ജനപക്ഷ സിവിൽ സർവീസ് എന്ന മുദ്രാവാക്യം മുൻനിർത്തി സംഘടി പ്പിക്കുന്ന വജ്ര ജൂബിലി സമ്മേളനം 27 മുതൽ 30 വരെ തിരുവനന്തപുരത്ത് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡി യത്തിലാണ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |