പത്തനംതിട്ട : കേരള സാംബവർ സൊസൈറ്റി 43-ാമത് സംസ്ഥാന സമ്മേളന നഗരിയിൽ സ്ഥാപിക്കാനുളള കൊടിമരം, ദീപശിഖാ ജാഥ 19ന് രാവിലെ 11.30ന് പന്തളം ചേരിക്കലിൽ നിന്ന് ആരംഭിക്കും. ഡോ.അംബ്ദേകർ, കാവാരികുളം കണ്ഠൻ കുമാരൻ, മുൻ ജനറൽ സെക്രട്ടറി പന്തളം ഭരതൻ എന്നിവരുടെ സ്മൃതി മണ്ഡപത്തിൽ നിന്ന് ജില്ലാ കമ്മിറ്റി സെക്രട്ടറി പി.എൻ.പുരുഷോത്തമൻ, ജില്ലാ പ്രസിഡന്റ് സി.എൻ.രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജാഥ വൈകിട്ട് 4ന് സമ്മേളന നഗരിയായ കായംകുളത്ത് എത്തിച്ചേരും. 19,20,21 തീയതികളിലാണ് സമ്മേളനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |