പത്തനംതിട്ട : പി.സി.ജോർജ് ബി.ജെ.പിയിൽ ചേർന്നിട്ടും പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൽ എൻ.ഡി.എയ്ക്ക് വോട്ടു കുറഞ്ഞത് ചർച്ചയാകുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ പതിനാലായിരത്തിലേറെ വോട്ടുകളാണ് ഇത്തവണ എൻ.ഡി.എയ്ക്ക് നഷ്ടമായത്. ഇത്തവണ പൂഞ്ഞാറിൽ നിന്ന് എൻ.ഡി.എയ്ക്ക് ലഭിച്ചത് 27,053 വാേട്ടാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ പി.സി.ജോർജിന് 41851 വോട്ടുകൾ ലഭിച്ചിരുന്നു. അതേസമയം മറ്റ് മണ്ഡലങ്ങളിൽ എൻ.ഡി.എയ്ക്ക് വോട്ടുകൾ വർദ്ധിക്കുകയും ചെയ്തു. എൻ.ഡി.എയ്ക്ക് 2021 നിയമസഭയിൽ 1,99,159 വോട്ടാണ് അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ നിന്നു ലഭിച്ചത്. ഇത്തവണ എൻ.ഡി.എ വോട്ട് 2,34, 406 ആയി ഉയർന്നു. ശബരിമല വിഷയം ചർച്ചയായ 2019ൽ ലഭിച്ചത് 2,97, 396 വോട്ടാണ്. ഇത്തവണ അറുപതിനായിരത്തിലേറെ വോട്ടുകൾ കുറഞ്ഞു. എന്നാൽ, എൻ.ഡി.എയുടെ അടിസ്ഥാന, രാഷ്ട്രീയ വോട്ടുകൾ കുറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |