SignIn
Kerala Kaumudi Online
Friday, 13 September 2024 9.49 AM IST

കെ.കരുണാകരൻ സമാനതകളില്ലാത്ത നേതാവ് : ആന്റോ ആന്റണി എം.പി

Increase Font Size Decrease Font Size Print Page
06-karunakaran-anus

പത്തനംതിട്ട : ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിൽ നിറസാന്നിദ്ധ്യമായിരുന്ന കെ. കരുണാകരൻ സമാനതകളില്ലാത്തനേതാവായിരുന്നുവെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. കെ. കരുണാകരന്റെ ജന്മദിനത്തോടനുബന്ധിച്ച് ജില്ലാകോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഐക്യജനാധിപത്യ മുന്നണി രൂപീകരിച്ച് കോൺഗ്രസിനെ ശക്തിപ്പെടുത്തുവാനും അധികാരത്തിലെത്തിക്കുവാനും കെ. കരുണാകരൻ കഠിന ശ്രമമാണ് നടത്തിയിട്ടുള്ളത്. കേരളത്തിലെ കോൺഗ്രസിന്റെ ഊർജ്ജവും ശക്തിസ്രോതസുമായിരുന്ന കെ. കരുണാകരന്റെ സ്മരണ എന്നും നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, കെ.പി.സി.സി നിർവാഹക സമിതി അംഗംജോർജ് മാമ്മൻ കൊണ്ടൂർ,നേതാക്കളായ അനീഷ് വരിക്കണ്ണാമല, എ. സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം,ജോൺസൺ വിളവിനാൽ, കെ. ജാസിംകുട്ടി, കാട്ടൂർ അബ്ദുൾസലാം, സുനിൽ. എസ്. ലാൽ, എലിസബത്ത് അബു, ഹരികുമാർ പൂതങ്കര,റോജിപോൾ ദാനിയേൽ, ബി. നരേന്ദ്രനാഥൻ നായർ, ലിജുജോർജ്,ബ്ലോക്ക്‌കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ പ്രൊഫ. പി.കെ.മോഹൻരാജ്, കെ. ശിവപ്രസാദ്, ദീനാമ്മറോയി, ജെറി മാത്യു സാം,പോഷക സംഘടന ജില്ലാ പ്രസിഡന്റുമാരായ രജനി പ്രദീപ്, വിജയ് ഇന്ദുചൂഡൻ, എസ്. അഫ്‌സൽ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.