പന്തളം: ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ അസോസിയേഷന്റെ (ഇപ്റ്റ) കുളനട യൂണിറ്റ് രൂപീകരണ യോഗം സാംസ്‌കാരിക പ്രവർത്തകൻ കെ.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പ്രസന്നചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ലക്ഷ്മി മംഗലത്ത്, അടൂർ ഹിരണ്യ , ഉള്ളന്നൂർ ഗിരീഷ്, തുളസിഭായി, വിജു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: രക്ഷാധികാരികൾ- സാറാമ്മ കുഞ്ഞുകുഞ്ഞ്, എൻ.കെ. തുളസീ ഭായി, പ്രസിഡന്റ്- കെ.ശിവൻകുട്ടി, വൈസ് പ്രസിഡന്റ് - സി.കെ തങ്കപ്പൻ, പി.റ്റി.സിന്ധു, സെക്രട്ടറി -എൻ.ആർ.പ്രസന്നചന്ദ്രൻ പിള്ള, ജോയിന്റ് സെക്രട്ടറി - പ്രകാശ് പാണിൽ, റജി. വി, ട്രഷറർ- വിജു എം ജി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |