കോഴിക്കോട്: മലബാര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ അഗതികളായ അമ്മമാരെ സംരക്ഷിക്കുന്നതിനായി കേരളത്തിലെ രണ്ടാമത്തെ 'ഗ്രാന്റ്മാ ഹോം' തൃശൂരിലെ വരന്തരപ്പിള്ളിയില്‍ പ്രവര്‍ത്തനം തുടങ്ങി. പ്രായമായ സ്ത്രീകളെ ഇവിടെ പാര്‍പ്പിച്ച് അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി പരിചരിക്കുന്നതിന് വേണ്ടിയുള്ളതാണ് ഗ്രാന്റ്മാ ഹോം. മലബാര്‍ ഗ്രൂപ്പിന്റെ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഗ്രാന്റ്മാ ഹോമുകള്‍ സ്ഥാപിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായുള്ള 'തണല്‍' സന്നദ്ധ സംഘടനയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വരന്തരപ്പിള്ളിയിലെ വടക്കുംമുറിയിലാണ് ഗ്രാന്റ്മാ ഹോം ആരംഭിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിലെ ശ്രീമുലനഗരത്തില്‍ കേരളത്തിലെ ആദ്യത്തെ ഗ്രാന്റ്മാ ഹോം ആരംഭിച്ചിരുന്നു. ബംഗളുരുവിലും ഹൈദരാബാദിലും ഗ്രാന്റ്മാ ഹോമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വയനാട്ടിലും കോഴിക്കോട്ടെ കൊടുവള്ളിയിലും ഫറോക്കിലും ഗ്രാന്റ്മാ ഹോമുകളുടെ നിര്‍മ്മാണം നടന്നുവരികയാണ്. ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലും ഗ്രാന്റ്മാ ഹോം പദ്ധതി നടപ്പാക്കും.
റവന്യൂ, ഭവന നിര്‍മ്മാണ മന്ത്രി കെ.രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. 'തണല്‍' ചെയര്‍മാന്‍ ഡോ.വി. ഇദ്‌രീസ് അദ്ധ്യക്ഷത വഹിച്ചു.
കലാ പ്രിയ സുരേഷ്, ടി.എസ് പട്ടാഭിരാമന്‍, ഷൈജു പട്ടിക്കാട്ടുകാരന്‍, കെ.എസ് അനില്‍, ആര്‍. അബ്ദുള്‍ ജലീല്‍, യാഷിര്‍ ആദിരാജ, എ. ഇളങ്കോവന്‍, സുബൈര്‍ എം.പി, എം.എ മുഹമ്മദ്, പി.കെ. ജലീല്‍, സി.പി സാലിഹ്, ബക്കര്‍, അബ്ദുള്‍ ജബ്ബാര്‍, പി.എ അബ്ദുള്‍ റഹ്‌മാന്‍, പി.ബി നവാസ് ഖാന്‍, വി.എ ഹസ്സന്‍, നൗഷാദ്, പി.കെ. ബഷീര്‍, എ.കെ മണ്‍സൂര്‍, എം.എം മൊയ്തീനുണ്ണി, സി.എ സലീം, സി.എ ബഷീര്‍ പങ്കെടുത്തു.
24,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഗ്രാന്റ്മാ ഹോമില്‍ 150 സ്ത്രീകളെ പാര്‍പ്പിച്ച് ആരോഗ്യ സംരക്ഷണം ഉള്‍പ്പെടെ സമഗ്ര പരിചരണം നല്‍കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |