ഇടുക്കി: ദീപാവലി ആഘോഷങ്ങൾക്ക് മധുരം പകർന്ന് കുടുംബശ്രീ ജില്ലാ മിഷൻ ഒരുക്കുന്ന 'മധുര വണ്ടി' ദീപാവലി സ്‌പെഷ്യൽ ട്രേഡ് ഫെയറിന് മൂന്നാറിൽ തുടക്കമായി. അഡ്വ. എ. രാജാ എം.എൽ.എ. പരിപാടി ഫ്ളാഗ് ഓഫ് ചെയ്തു.
18ന് ആരംഭിച്ച മേള, ഒക്ടോബർ 22 വരെ മൂന്നാറിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികൾക്കും നാട്ടുകാർക്കും കുടുംബശ്രീ സംരംഭകരുടെ കൈപ്പുണ്യമുള്ള മധുര വിഭവങ്ങൾ ലഭ്യമാക്കും. 'റീബിൽഡ് കേരള' പദ്ധതിയുടെ ഭാഗമായാണ് ഈ ഉദ്യമം.
ഫ്ളാഗ് ഓഫ് ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ . മണികണ്ഠൻ എ., അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ (എ.ഡി.എം.സി.) ഷിബു ജി. എന്നിവർ സന്നിഹിതരായിരുന്നു. വിവിധ സി.ഡി.എസ്. ചെയർപേഴ്സൺമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ (ഡി.പി.എം), ബ്ലോക്ക് കോർഡിനേറ്റർമാർ എന്നിവരും ചടങ്ങിൽപങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |