വർക്കല: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ജീവിതോത്സവം 2025 സംസ്ഥാന കാർണിവലിന്റെ പ്രചരണാർത്ഥം വർക്കലയിൽ നടന്ന ക്ലസ്റ്റർതല പ്രോഗ്രാം ആകാശ മിഠായി വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ശിവഗിരി എച്ച.എസ്.എസ് പ്രോഗ്രാം ഓഫീസർ അരുൺ അദ്ധ്യക്ഷത വഹിച്ചു. നെടുങ്ങണ്ട എസ്.എൻ.വി.എച്ച്.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രിയ സദാശിവൻ, വർക്കല ക്ലസ്റ്റർ കൺവീനർ ഉണ്ണികൃഷ്ണൻ.എസ്, പാളയംകുന്ന് ജി.എച്ച്.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീനാഥ്.ഐ.എസ് എന്നിവർ സംസാരിച്ചു.
എൻ.എസ്.എസ് വോളന്റിയേഴ്‌സ് ഫ്ലാഷ് മോബുകൾ അവതരിപ്പിച്ചു. കുട്ടികളിലെ ലഹരിക്കെതിരെ ബോധവത്കരണം, അക്രമവാസന തടയൽ, ഒരുമിച്ചുണ്ണുക, വഴിയോരത്ത് അലയുന്നവർക്ക് ഭക്ഷണം നൽകുക, ബോഡി ഷെയിമിംഗ് ബോധവത്കരണം, കുടുംബത്തിന്റെ ഒത്തൊരുമ,രാവിലെ അച്ഛനേയും അമ്മയേയും കെട്ടിപ്പിടിച്ചുമ്മ കൊടുക്കുക, ശുചിത്വ ബോധവത്ക്കരണം തുടങ്ങിയവയാണ് പൊതു ലക്ഷ്യങ്ങൾ. പ്രചരണാർത്ഥം 21 ദിന ചലഞ്ചുകൾ പൂർത്തിയാക്കി.ഇന്നും നാളെയുമായി തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ജീവിതോത്സവം സംസ്ഥാന കാർണിവൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |