ഇലന്തൂർ: പാർപ്പിട മേഖലയ്ക്കും ശുചിത്വ പദ്ധതികൾക്കും ഊന്നൽ നൽകുന്ന ഇലന്തൂർ ബ്ലോക്ക്പഞ്ചായത്തിന്റെ ബഡ്ജറ്റ് ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ കെ.ആർ അവതരിപ്പിച്ചു. 24.06 കോടി രൂപ ആകെ വരവും 23.27 കോടി രൂപ ചെലവും 78.88 ലക്ഷം രൂപ മിച്ചവുമുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി ആമുഖ അവതരണം നടത്തി. വനിതകൾക്ക് കാൻസർ സ്‌ക്രീനിംഗിനായി 2.5 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വനിതകൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിന് വരുമാനദായക പദ്ധതികൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാർഷിക മേഖലയ്‌ക്കൊപ്പം ചെറുകിട വ്യവസായ മേഖലയ്ക്കും പ്രാധാന്യം നൽകി. പട്ടികജാതി/പട്ടികവർഗ വികസനത്തിനായി പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി നിർമ്മാണം, നൈപുണ്യ വികസന പരിശീലനം, സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ധനസഹായം, നഗറുകളിലെ റോഡ് കോൺക്രീറ്റിംഗ്, റീടാറിംഗ് എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്. ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോൺസൺ വിളവിനാൽ, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, ചെറുകോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷ്, ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ മനോജ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണായ ആതിര ജയൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായ സാം പി.തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സാലി ലാലു പുന്നയ്ക്കാട്, ഡിവിഷൻ മെമ്പർമാരായ അജി അലക്‌സ്, അന്നമ്മ പി.വി, വി.പി.എബ്രഹാം, വി.ജി.ശ്രീവിദ്യ, ജിജി ചെറിയാൻ മാത്യൂ, കലാ അജിത്ത്, അഭിലാഷ് വിശ്വനാഥ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ.ആർ.എസ് എന്നിവർ പങ്കെടുത്തു.
വിവിധ പദ്ധതികളും അനുവദിച്ച തുകയും
പാർപ്പിട നിർമ്മാണം : 1.2 കോടി, കാർഷിക മേഖല : 26 ലക്ഷം, വയോജന ക്ഷേമം : 15.50 ലക്ഷം, വനിതകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം: 45 ലക്ഷം, പട്ടിക ജാതി പട്ടിക വർഗ മേഖലയിലെ പദ്ധതികൾ: 72 ലക്ഷം, കുടിവെള്ള പദ്ധതികൾ : 30 ലക്ഷം, ശുചിത്വ പദ്ധതികൾ : 45 ലക്ഷം, ആരോഗ്യ മേഖല : 43.50 ലക്ഷം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |