കുളനട : സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ ഏകദിന ശിബിരം ജില്ലാ അദ്ധ്യക്ഷൻ അഡ്വ.ഡി.അശോക് കുമാർ ഉദ്ഘാടനം ചെയ്തു. കുളനട പഞ്ചായത്ത് പ്രസിഡന്റ് ജി.സന്തോഷ് കുമാർ അദ്ധ്യക്ഷതവഹിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ ഷിഹാബുദീൻ ക്ലാസ് എടുത്തു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോക്ടർ അനിൽ കുമാർ വിഷയം അവതരിപ്പിച്ചു. അടൂർ ഫയർ ആൻഡ് റെസ്‌ക്യു ടീം പ്രഥമ ശുശ്രൂഷ, സി.പി.ആർ എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി. വിദ്യാർത്ഥികളുടെ വ്യക്തിത്വ വികാസം, നൈപുണ്യ വികാസം, കരിയർ ഗൈഡൻസ് എന്നീ വിഷയങ്ങൾ ആധാരമാക്കി സോഫ്റ്റ് സ്‌കിൽ ട്രെയിനർ സന്ദീപ് ആനന്ദൻ ക്ലാസുകൾ നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |