അടൂർ : ശ്രീമൂലം ചന്ത - പാമ്പേറ്റുകുളം റോഡിൽ സംരക്ഷണവേലികളിൽ കാടുകയറി ഇഴജന്തു ശല്യം രൂക്ഷമായി. സംരക്ഷണവേലികൾ സ്ഥാപിച്ചതിനാൽ റോഡിന് സമീപത്തുകൂടി ഒഴുകുന്ന തോട്ടിൽ മാലിന്യ നിക്ഷേപം കുറഞ്ഞിട്ടുണ്ട്. എന്നാൽ ഈ വേലികളിലെല്ലാം വലിയ തോതിൽ കാടുപടർന്നു പിടിച്ചിരിയ്ക്കുകയാണ്. ഇഴജന്തുക്കളും കാട്ടുപന്നിയുമൊക്കെ ഈ ഭാഗത്ത് ഉണ്ടായാലും തിരിച്ചറിയാൻ സാധിക്കില്ല. അടൂർ ആൾ സൈന്റ്‌സ് പബ്ലിക്ക് സ്കൂളിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. അടൂർ ശ്രീമൂലം മാർക്കറ്റ് ഭാഗത്ത് നിന്ന് പന്നിവിഴയിലേക്ക് എളുപ്പത്തിലെത്താൻ ആളുകൾ ഉപയോഗിക്കുന്ന പാതയുമിതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |