തിരുവല്ല : മതത്തിനു മുകളിൽ മാനവികത ഉയർത്തിപ്പിടിച്ച ഫ്രാൻസിസ് മാർപ്പാപ്പ വ്യത്യസ്‌തനായ പോപ്പ് ആയിരുന്നെന്ന് രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ.കുര്യൻ അനുശോചിച്ചു. ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ചേർത്തു പിടിക്കുകയും ഗാസായിലെയും ഉക്രയിനിലെയും യുദ്ധം അവസാനിപ്പിക്കാൻ ശക്തമായി ഇടപെടുകയും ചെയ്തു. അഭയാർത്ഥികൾക്കുവേണ്ടിയും യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കായും ശബ്ദിച്ചു. ക്രിസ്‌തുവിന്റെ യഥാർത്ഥ ശിഷ്യനായ അദ്ദേഹത്തിന്റെ സ്ഥാനരോഹണത്തിന് ഇൻഡ്യൻ സംഘത്തിന്റെ ലീഡറായി പങ്കെടുക്കാനുള്ള ഭാഗ്യം ലഭിച്ചു. അദ്ദേഹത്തിന്റെ നിര്യാണം നികത്താനാവാത്ത നഷ്ടമാണെന്നും പി.ജെ.കുര്യൻ അനുസ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |