പത്തനംതിട്ട : എസ്.എസ്.എൽ.സിക്ക് ജില്ലയിൽ നിന്ന് ഉപരിപഠനത്തിന് യോഗ്യരായ എല്ലാവർക്കും ജില്ലയിൽത്തന്നെ പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കും. 9871 പേർ ആണ് ജില്ലയിൽ ഇത്തവണ ഉപരിപഠനത്തിന് യോഗ്യരായത്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 14,702 പ്ളസ് വൺ സീറ്റുകളാണ് ഉള്ളത്. ഇത്തവണ സീറ്റ് വെട്ടിക്കുറച്ചാൽ പോലും യോഗ്യരായ എല്ലാ കുട്ടികൾക്കും പ്രവേശനം നേടാനാകും. 5081 ആൺകുട്ടികളും 4790 പെൺകുട്ടികളും ഉപരിപഠനത്തിന് അർഹരായിട്ടുണ്ട്. എല്ലാ കുട്ടികളും പ്ലസ് വൺ പ്രവേശനം നേടിയില്ലെങ്കിൽ സീറ്റുകൾ വീണ്ടും ബാക്കിയാവും. എസ്.എസ്.എൽ.സിക്ക് ശേഷം പോളിടെക്‌നിക്ക്, ഐ.ടി.ഐ പോലുള്ള കോഴ്‌സുകളിലേക്ക് പോകുന്നവരുമുണ്ട്. അങ്ങനെയെങ്കിൽ കൂടുതൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പത്താംക്ലാസ് വിജയിച്ചവരിൽ പലരും സംസ്ഥാന ഹയർ സെക്കൻഡറി ബാച്ചുകളിലേക്കെത്തുമ്പോൾ കുറച്ച് സീറ്റുകൾ കൂടി നികത്തിയേക്കും. മറ്റ് ജില്ലകൾക്ക് അധിക സീറ്റ് അനുവദിക്കേണ്ട സാഹചര്യത്തിലാണ് ജില്ലയിൽ സീറ്റ് അധികം ആകുന്നത്.
നിലവിലുള്ള സീറ്റുകൾ
സയൻസ് : 7350
സർക്കാർ : 2100
എയ്ഡഡ് : 4950
അൺ എയ്ഡഡ് : 300
കൊമേഴ്‌സ് : 3550
സർക്കാർ : 1350
എയ്ഡഡ് : 2200
ഹ്യൂമാനിറ്റീസ് : 2300
സർക്കാർ : 700
എയ്ഡഡ് : 1600
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |