മൂവാറ്റുപുഴ: അടിമകളുടെ മോചനത്തിനായി പോരാടുമെന്ന് ഒരോ വിദ്യാർത്ഥിയും ഉറച്ച തീരുമാനമെടുക്കണമെന്ന് സാമൂഹ്യ പ്രവർത്തക ദയാബായി പറഞ്ഞു. മൂവാറ്റുപുഴ നിർമല കോളേജ് സോഷ്യൽ വർക്ക് വിഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ആദിവാസികൾ ഉൾപ്പെടുന്ന ഗോത്രങ്ങളുടെ സംസ്കാരം നശിപ്പിക്കുന്നത് ഒരുതരം ഹിംസയാണെന്നും ദയാ ബായി പറഞ്ഞു.
ചടങ്ങിൽ ജ്ഞാനദീക്ഷ എന്ന പേരിൽ നടന്ന പരിപാടി എഴുത്തുകാരിയും സോഷ്യൽ വർക്കറുമായ നിഷ ജോസ് കെ .മാണി ഉദ്ഘാടനം ചെയ്തു. കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ടി.എം ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഫാ. ഡോ. ജസ്റ്റിൻ കെ.കുര്യാക്കോസ്, ബർസാർ ഫാ. പോൾ കളത്തൂർ, ആവോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ്, ബി.സി.എം കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. ഐപ്പ് വർഗീസ്, വൈസ് പ്രിൻസിപ്പൽമാരായ ഡോ. സോണി കുര്യാക്കോസ്, ഡോ. ജിജി കെ. ജോസഫ്, കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി അഡ്വ. സുജ തോമസ്, പ്രൊഫ. സജി ജോസഫ് എന്നിവർ സംസാരിച്ചു. കോളേജിലെ ഇംഗ്ലീഷ്, മലയാളം, വുമൺ സെൽ എന്നീ വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംവാദവും ദയാബായി അവതരിപ്പിച്ച നാടകവും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |