പത്തനംതിട്ട : മൂവാറ്റുപുഴ - പുനലൂർ ദേശീയപാതയിൽ പ്ലാച്ചേരിക്കും മുക്കപ്പുഴയ്ക്കുമിടയിൽ നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം മലിനജലം വീടുകളിലേക്ക് ഒഴുകിയെത്തുകയാണെന്ന പരാതി അടിയന്തരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് പൊൻകുന്നം കെ.എസ്.ടി.പി. എക്‌സിക്യൂട്ടീവ് എൻജിനീയർ ആറാഴ്ചക്കകം റിപ്പോർട്ട്
സമർപ്പിക്കണമെന്നും ഉത്തരവിലുണ്ട്. കരാറുകാർ തമ്മിലുള്ള തർക്കം കാരണമാണ് ഓടയുടെ നിർമ്മാണം വൈകാൻ കാരണമെന്ന് പരാതിക്കാർ കമ്മിഷനെ അറിയിച്ചു. കരാറുകാർ തമ്മിലുള്ള തർക്കം പരാതിക്കാരെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |