കോഴഞ്ചേരി : പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി കോയിപ്രം ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ ഗ്രാഫിക്സ് ഡിസൈനർ, വെബ് ഡെവലപ്പർ എന്നീ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്രായ പരിധി : 15 - 23. എസ്.എസ്.എൽ.സി, ആധാർ, ബാങ്ക് പാസ്‌ബുക്ക് കോപ്പി എന്നിവ സഹിതം അപേക്ഷകൾ മേയ് 14ന് മുൻപായി സ്കൂൾ ഓഫീസിൽ നൽകണം. ഫോം ആവശ്യം ഉള്ളവർക്കു സ്കൂൾ ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്. വിവരങ്ങൾക്ക് ഫോൺ: 7306610339.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |