പ്രമാടം : ജില്ലയിൽ ഇത്തവണ പെയ്‌തൊഴിഞ്ഞത് 42.72 സെന്റീ മീറ്റർ വേനൽ മഴ. കഴിഞ്ഞ തവണ ഇത് 34.21 സെന്റീ മീറ്ററായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചിച്ച് 8.5 സെന്റീ മീറ്റർ അധിക വേനൽ മഴയാണ് ണ ലഭിച്ചതെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സാധാരണ മുൻ വർഷങ്ങളിലെ തുലാമഴയും വേനൽമഴയും കൂടി കണക്കിലെടുത്താൽ ഈ സമയം 40 സെന്റീമീറ്ററിൽ താഴെ മഴ മാത്രമാണ് ലഭിച്ചിരുന്നത്.
കോന്നിയിലും സീതത്തോട്ടിലും അയിരൂരിലും സ്ഥാപിച്ചിരിക്കുന്ന മഴ മാപിനികളിൽ നിന്നുള്ള കണക്ക് മാത്രമാണിത്. ഈ മൂന്ന് സ്ഥലങ്ങളിൽ നിന്നുമാണ് ഇന്ത്യ മെറ്റിരിയോളജിക്കൽ വകുപ്പ് ജില്ലയിലെ മഴയുടെ അളവ് രേഖപ്പെടുത്തുന്നത്. അനൗദ്യോഗിക കണക്കുകൾ കൂടി രേഖപ്പെടുത്തിയാൽ മഴയുടെ അളവ് വീണ്ടും ഉയരും. മുൻവർഷങ്ങളെ അപേക്ഷിച്ച് ശരാശരിയിൽ വളരെ കുറവ് വേനൽ മഴയാണ് മാർച്ചിൽ വരെ ലഭിച്ചിരുന്നത്. ന്യൂനമർദ്ദങ്ങളുടെ ഭാഗമായി പെയ്ത അപ്രതീക്ഷിത വേനൽ മഴയാണ് ഈ വർദ്ധനവിന് കാരണമായത്.
ഇടവപ്പാതിയും തകർക്കും
കോന്നിയിലെയും സീതത്തോട്ടിലെയും അയിരൂരിലെയും മഴമാപിനികളിൽ ചില ദിവസങ്ങളിൽ ശരാശരി പത്ത് സെന്റീ മീറ്ററോളം മഴ രേഖപ്പെടുത്തി. ഏപ്രിൽ 29, 30, മേയ് ഒന്ന് ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. തിരുവല്ലയിൽ ജല അതോറിറ്റിയും ളാഹയിലും അരുവാപ്പുലത്തും പാടത്തും വനം വകുപ്പും അളവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും കാലാവസ്ഥാ വകുപ്പിന് ഔദ്യോഗികമായി ലഭിക്കാറില്ല. പമ്പയിൽ ഡാം പ്രദേശത്ത് കെ.എസ്.ഇ.ബി അളവ് എടുക്കുന്നുണ്ടെങ്കിലും അവരുടെ വൈദ്യുതി ഉല്പാദന ഡേറ്റയ്ക്ക് മാത്രമാണ് വിനിയോഗിക്കുന്നത്.
ഇനിയും ഇടവപ്പാതിയുടെ കാലമാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ജില്ലയിൽ കൂടുതൽ കാലവർഷം ലഭിക്കുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |