തിരുവല്ല: സി ബി എസ് ഇ പത്ത്, പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷകളിൽ ക്രൈസ്റ്റ് സെൻട്രൽ സ്‌കൂൾ 100 ശതമാനം വിജയം കരസ്ഥമാക്കി. പത്താം ക്ലാസ്സിൽ പരീക്ഷ എഴുതിയ 142 കുട്ടികളിൽ 16 പേർക്ക് എല്ലാ വിഷയത്തിനും എ വൺ ലഭിച്ചു. 77 പേർ ഡിസ്റ്റിംഗ്ഷനും 28 പേർ ഫസ്റ്റ് ക്ലാസ്സും നേടി. ഇവരിൽ 35 പേർ 90 ശതമാനത്തിന് മുകളിൽ മാർക്കു കരസ്ഥമാക്കി. 490 മാർക്ക് വാങ്ങി ഏയ്‌ഞ്ചൽ മരിയാ സിനു, ആൻ മരിയാ സിനു. എന്നിവർ സ്‌കൂൾ ടോപ്പേഴ്‌സായി.
പന്ത്രണ്ടാം ക്ലാസ്സിൽ പരീക്ഷ എഴുതിയ 148 കുട്ടികളിൽ 5 പേർക്ക് എല്ലാ വിഷയത്തിനും എ വൺ ലഭിച്ചു. 87 പേർ ഡിസ്റ്റിംഗ്ഷനും, 28 പേർ ഫസ്റ്റ് ക്ലാസ്സും നേടി. ഇവരിൽ 31 പേർ 90 ശതമാനത്തിന് മുകളിൽ മാർക്കു കരസ്ഥമാക്കി. 477 മാർക്ക് വാങ്ങി സയൻസ് വിഭാഗത്തിൽ ദിയാ എൽസാ ബിനുവും, 499 മാർക്ക് വാങ്ങി കൊമേഴ്‌സ് വിഭാഗത്തിൽ അക്‌സാ മെറിൻ ചെറിയാനും സ്ക്‌കൂൾ ടോപ്പേഴ്‌സായതായി
പ്രിൻസിപ്പൽ ഫാ.തോമസ് ചെമ്പിൽപറമ്പിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |