കോഴഞ്ചേരി : എ.പി.ജെ അബ്ദുൾകലാം ഫൗണ്ടേഷൻ ആറന്മുള പഞ്ചായത്തിലെ വല്ലനയിൽ തുടങ്ങുന്ന റാവുത്തർ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് നടക്കും. രാവിലെ 10ന് കിടങ്ങന്നൂർ മണപ്പള്ളിൽ ബാലകൃഷ്ണാ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജ് ശിലാസ്ഥാപനം നിർവഹിക്കും. പൊതുസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ എം.അബ്ദുൾ സലാം അദ്ധ്യക്ഷനാകുമെന്ന് ഭാരവാഹികളായ ഇ.ഷിഹാബുദീൻ, ഷാജഹാൻ റാവുത്തർ, പ്രൊഫ.കെ ആർ വി പണിക്കർ, ജലാലുദ്ദീൻ റാവുത്തർ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |