പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ കുട്ടികൾക്കായി നടപ്പാക്കുന്ന ബാലസഭാ പ്രവർത്തനങ്ങളുടെ ജില്ലാതല പ്രവർത്തനങ്ങൾക്ക് യോഗ്യരായ ആർ.പിമാരുടെ പാനൽ തയ്യാറാക്കുന്നു. കുടുംബശ്രീ മിഷൻ ആവശ്യപ്പെടുന്ന വിവിധ പ്രവർത്തനങ്ങൾ ജില്ലാ തലത്തിൽ നടപ്പാക്കുകയും സി .ഡി .എസ് തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നതായിരിക്കും ചുമതല. ഹോണറേറിയം ലഭിക്കും. കുട്ടികളുടെ മേഖലയിൽ പ്രവർത്തിച്ചു പരിചയമുള്ള സേവന തൽപരരായ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. റിട്ടയേർഡ് അദ്ധ്യാപകർ, കുട്ടികളുടെ മേഖലയിൽ പ്രവർത്തിച്ചവർ എന്നിവർക്ക് മുൻഗണന. അപേക്ഷ അയയ്ക്കേണ്ട വിലാസം: ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, മൂന്നാം നില, കളക്ടറേറ്റ്, പത്തനംതിട്ട, 689645. ഇമെയിൽ : spempta4@gmail.com ഫോൺ : 9037238959.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |