പത്തനംതിട്ടം : മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ സെൽഫി കോൺടെസ്റ്റിന് എൻട്രികൾ ക്ഷണിച്ചു. സ്വന്തം മുത്തശ്ശി മുത്തശന്മാരോത്തുള്ള സെൽഫികൾ ptadsjoevents@gmail.com എന്ന വിലാസത്തിൽ അയയ്ക്കണം. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളജ് തലത്തിലുള്ള വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. സെൽഫിയോടൊപ്പം വിദ്യാർത്ഥിയുടെ പേര്, ഫോൺ നമ്പർ, സ്‌കൂളിന്റെ പേര് എന്നിവ ഉൾപെടുത്തണം. മികച്ച സെൽഫികൾക്ക് ജില്ലാതല പരിപാടിയിൽ ക്യാഷ് അവാർഡുകൾ നൽകും. സെൽഫികൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 12. വിവരങ്ങൾക്ക് ഫോൺ : 0468 2325168 , 8281999004.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |