അടൂർ : സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള ഗ്രോ ബ്രാൻഡ് ഷോപ്പുകൾ സംസ്ഥാനത്ത് ഉടനീളം പ്രവർത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായി അടൂർ കേരസമിതി കൃഷിക്കൂട്ടത്തിന് അനുവദിച്ച കേരള ഗ്രോ ബ്രാൻഡ് ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. അടൂർ നഗരസഭ വൈസ് ചെയർ പേഴ്സൺ രാജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. എംകോസ് പ്രസിഡന്റ് ഡി.സജി, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബീന ബാബു ,ശോഭ തോമസ്, കൗൺസിലർമാരായ അപ്സര സനൽ, കെ.മഹേഷ് കുമാർ, സിന്ധു തുളസീധര കുറുപ്പ്, അനിതാ ദേവി, അഡ്വ.എസ്.മനോജ് ,കെ.ആർ.ശങ്കരനാരായണൻ , അഡ്വ.ജോസ് കളിക്കൽ, ഇ.കെ.സുരേഷ്, സജു മിഖായേൽ , പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷെർളി സക്കറിയ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ പുഷ്പ.എസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ റോണി വർഗീസ്, കേരസമിതി കൃഷിക്കൂട്ടം സെക്രട്ടറി സുമ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |