പഴകുളം : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പഴകുളം കെ.വി.യു.പി സ്‌കൂൾ വിദ്യാർത്ഥികൾ പ്രകൃതി നടത്തം നടത്തി. കാവും കുളവും തോടും പുനരുജ്ജീവിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന ചിന്ത പുതുതലമുറയ്ക്ക് പകർന്നുനൽകാൻ ഈ യാത്രയിലൂടെ കഴിഞ്ഞു.
വിദ്യാർത്ഥികൾ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. ഹെഡ്മിസ്ട്രസ് വി.എസ്.വന്ദന, അദ്ധ്യാപകരായ കെ.എസ്.ജയരാജ്, ഐ.ബസീം, കവിതാ മുരളി, ലക്ഷ്മിരാജ്, വി.ബീന, ജെ.ജൂലിമോൾ, ബി.സ്മിത, ശാലിനി.എസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |