പത്തനംതിട്ട : അടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും മുൻ ഡി സി സി ജനറൽ സെക്രട്ടറിയുമായിരുന്ന എസ്.ബിനുവിന്റെ നിര്യാണത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു. കെ എസ് യു താലൂക്ക് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹി, ഡി സി സി ജനറൽ സെക്രട്ടറി, നഗരസഭാ കൗൺസിലർ എന്നീ നിലകളിൽ കോൺഗ്രസ് പ്രവർത്തനത്തിന് ഊർജ്ജസ്വലവും മാതൃകാപരവുമായ നേതൃത്വം നല്കിയ വ്യക്തിയായിരുന്നു എസ്.ബിനുവെന്ന് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സംഘടനാകാര്യ ജനറൽ സെക്രട്ടി സാമുവൽ കിഴക്കുപുറം എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |