പത്തനംതിട്ട: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥനതലത്തിൽ കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ ട്രഷറിയ്ക്ക് മുൻപിൽ നടത്തിയ ധർണ സംസ്ഥാന സമിതിയംഗം ചെറിയാൻ ചെന്നീർക്കര ഉദ്ഘാടനം ചെയ്തു. ആറൻമുള നിയോജക മണ്ഡലം പ്രസിഡന്റ് എം.ചെറുപുഷ്പം അദ്ധ്യക്ഷത വഹിച്ചു. എം.മീരാപിള്ള, പി.എൻ.വരദരാജൻ, ഏബ്രഹാം പി.ചാക്കോ, എൻ.എസ്.ജോൺ, എൻ.സജീവ് കുമാർ, എലിസബത്ത് തോമസ്, മുഹമ്മത് മുസ്തഫ, ഷേർളി തോമസ്, കെ.ജി.റജി, അജയൻ.പി, വേലായുധൻ എന്നിവർ സംസാരിച്ചു. ശമ്പള പെൻഷൻ പരിഷ്‌കരണ കമ്മിഷനെ നിയമിക്കാത്തതിൽ യോഗം പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |