പത്തനംതിട്ട: വിൽപനക്കായി കടയിൽ സൂക്ഷിച്ച ലൈസോൾ, ഹാർപിക് എന്നിവയുടെ വ്യാജനിർമ്മിതികൾ പത്തനംതിട്ട പൊലീസ് പിടിച്ചെടുത്തു. പത്തനംതിട്ട പഴയ സ്വകാര്യബസ് സ്റ്റാൻഡിനുസമീപം ആലപ്പുഴ വള്ളികുന്നം സ്വദേശി നടത്തുന്ന ഇസ്മായിൽ ട്രെഡേഴ്സ് എന്ന കച്ചവടസ്ഥാപനത്തിൽ നിന്നുമാണ് 227 വ്യാജ ഉത്പന്നങ്ങൾ കണ്ടെത്തിയത്.
പത്തനംതിട്ട എസ്.എച്ച്.ഓ കെ.സുനുമോന്റെ മേൽനോട്ടത്തിൽ എസ്.ഐ കെ.ആർ.രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമാണ് പരിശോധന നടത്തിയത്.
ബി.എൻ.എസിലെ വകുപ്പുകൾക്ക് പുറമെ, പകർപ്പവകാശ നിയമത്തിലെയും ട്രേഡ് മാർക്ക് ആക്ടിലെയും വകുപ്പുകൾ കൂടി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |